മലക്കം മറിഞ്ഞ് രാഹുൽ ഈശ്വർ ; അതിജീവിതക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് കോടതിയിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാമെന്ന് രാഹുൽ ഈശ്വർ. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് രാഹുൽ ഈശ്വർ കോടതിയെ ഇക്കാര്യം അറിയിച്ചത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ല. എഫ്‌ഐആർ വായിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തത് എന്നുമാണ് രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചത്. അതിജീവിതക്കെതിരെ ഇനി പോസ്റ്റിടില്ല എന്നും ഇട്ടതെല്ലാം പിൻവലിച്ചു എന്നും ക്ലൗഡിൽ നിന്നും പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ പറഞ്ഞു. അതേസമയം, രാഹുൽ ഈശ്വറിനെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. അതിജീവിതയെ അധിക്ഷേപിച്ചെന്ന…

