രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍; പീഡനപരാതി നല്‍കിയ യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലാണ് നടപടി
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികപീഡന പരാതി നല്‍കിയ യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇന്നലെ വൈകീട്ട് കസ്റ്റഡിയില്‍ എടുത്ത രാഹുല്‍ ഈശ്വറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് നല്‍കിയ ജാമ്യാപേക്ഷ തള്ളിയാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. രാഹുല്‍ നിരന്തരമായി അതിജീവിതയെ അപമാനിച്ചെന്നും മുമ്പും സമാനമായ പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും പോലിസ് വാദിച്ചു. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും രാഹുലിന്റെ ലാപ്‌ടോപ്പില്‍ നിന്ന് വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു….

