മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തലിന് തിരിച്ചടി; ജാമ്യം നിഷേധിച്ച് കോടതി
തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്ക് തിരിച്ചടി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു ജസ്റ്റിസ് അരുന്ധതി ദിലീപ് ആണ് ജാമ്യഹർജിയില്‍ ഉത്തരവിട്ടത്. വിധിക്കെതിരെ പ്രതിഭാഗം തിങ്കളാഴ്‌ച അപ്പീല്‍ നല്‍കും. ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ രണ്ട് മണിക്കൂർ വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയാണ് ഹാജരായത്. രാഹുലും യുവതിയുമായി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പ്രതിഭാഗം ഹാജരാക്കി. എന്നാല്‍, പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ട് ജാമ്യം നിഷേധിക്കുകയായിരുന്നു….

