റെയില്‍വേയില്‍ 311 ഒഴിവുകള്‍; തിരുവനന്തപുരം, ചെന്നൈ, മുംബൈ ഡിവിഷനുകളില്‍ നിയമനം; അപേക്ഷജനുവരി 29 വരെ

തിരുവനന്തപുരം : റെയില്‍വേ ഐസൊലേറ്റഡ് കാറ്റഗറിയില്‍ 311 ഒഴിവ്. റെയില്‍വേയിലെ ഐസൊലേറ്റഡ് കാറ്റഗറിയിലെ 311 ഒഴിവില്‍ വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡുകള്‍ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 30 മുതല്‍ ജനുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: തിരുവനന്തപുരം: www.rrbthiruvananthapuram.gov.inചെന്നൈ: www.rrbchennai.gov.inമുംബൈ: www.rrbmumbai.gov.in. തസ്തിക, പ്രായം, ശമ്പളം: സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനിലെ ലെവല്‍ ക്രോസിങ് ഗേറ്റുകളില്‍ 150 ഗെയിറ്റ്മാൻ ഒഴിവിലേക്ക് വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. കരാർ നിയമനം. യോഗ്യത: പത്താം ക്ലാസ്/തത്തുല്യം.പ്രായം: 2025 ഡിസംബർ 23 ന്…

Read More

ഓപ്പറേഷന്‍ പൊതിച്ചോര്‍’; പൂട്ട് വീണ് വന്ദേഭാരതിന്റെ അടുക്കള

തിരുവനന്തപുരം: റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പൊതിച്ചോര്‍’ എന്ന പേരിൽ പരിശോധന നടന്നു. ഇതിന്റെ ഭാഗമായി വന്ദേഭാരത് തീവണ്ടിയില്‍ വിതരണം ചെയ്യുന്ന ഭക്ഷണമുണ്ടാക്കുന്ന തൈക്കാട്ടുള്ള ബേസ് കിച്ചണില്‍ നടന്ന പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് കണ്ടെത്തി. തീവണ്ടികളിലും റെയില്‍വേ പ്ലാറ്റ്ഫോമുകളിലും നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനായാണ് റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ‘ഓപ്പറേഷന്‍ പൊതിച്ചോര്‍’ എന്നപേരില്‍ പ്രത്യേക പരിശോധന നടത്തിയത്. വൃത്തിയില്ലായ്മ കണ്ടെത്തിയതിനെ തുടര്‍ന്ന് കിച്ചണ്‍ അധികൃതര്‍ക്ക് നഗരസഭയുടെ ആരോഗ്യവിഭാഗം നോട്ടീസ്…

Read More

ലോക്കോ പൈലറ്റുമാർ ഇനിമുതൽ കരിക്കിൻ വെള്ളം കുടിക്കരുതെന്ന് ദക്ഷിണ റെയിൽവേ സർക്കുലർ

ലോക്കോ പൈലറ്റുമാർ ഇനിമുതൽ കരിക്കിൻ വെള്ളം കുടിക്കരുതെന്ന് ദക്ഷിണ റെയിൽവേ. ഹോമിയോ മരുന്നും ചിലയിനം പഴങ്ങൾ കഴിക്കുകയും ചെയ്യരുത് എന്നും ദക്ഷിണ റെയിൽവേ ഇറക്കിയ വിചിത്ര ഉത്തരവിൽ നിർദേശമുണ്ട്. ബ്രീത്ത് അനലൈസർ ടെസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ നിർദേശം. ഉത്തരവിൽ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ പ്രതിഷേധം അറിയിച്ചു.  ലോക്കോ സ്റ്റാഫ്​ ഡ്യൂട്ടിക്ക്​ കയറുമ്പോഴും ഇറങ്ങു​മ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രീത്ത്​ അനലൈസർ പരിശോധനക്ക്​ വിധേയമാകണം എന്ന് നിർദേശമുണ്ട്. സമീപകാലത്തായി ഇത്തരം പരിശോധനയിൽ മദ്യത്തിന്‍റെ സാന്നിധ്യം വ്യാപകമായി…

Read More

ബാങ്ക് കവർച്ച കേസിൽ സൂത്രധാരൻ അറുപത്തിയേഴുകാരൻ അറസ്റ്റിൽ

മംഗളുരു: കഴിഞ്ഞ മാസം നടന്ന കോട്ടേക്കർ ബാങ്ക് കവർച്ച കേസിൽ സൂത്രധാരൻ മുംബൈയിൽ താമസിക്കുന്ന അറുപത്തിയേഴുകാരനെന്ന് കർണാടക പൊലീസ്. നിലവിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണ കന്നഡ സ്വദേശിയായ പ്രാദേശിക സൂത്രധാരൻ ശശി തേവരാണ് പ്രതി. കേസിൽ അറസ്റ്റിലായ മുരുഗാണ്ടി എന്നയാളാണ് ശശി തേവറിനെ കുറിച്ചുള്ള വിവരവും കൊള്ള ആസൂത്രണം ചെയ്തതിനെ കുറിച്ചും പൊലീസിന് മൊഴി നൽകിയത്. അതേസമയം ശശി സംഭവസ്ഥലത്ത് ഇല്ലാതിരുന്നതിനാൽ കവർച്ചയ്ക്കിടെ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ശശി തേവർക്ക് വേണ്ടി മുംബൈയിലടക്കം…

Read More

സന്തോഷ വാർത്ത: 78 ദിവസത്തെ ശമ്പളം ബോണസായി നൽകാൻ തീരുമാനം; കിട്ടുക 11.72 ലക്ഷം വരുന്ന റെയിൽവെ ജീവനക്കാർക്ക്

       ദില്ലി: സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. 78 ദിവസത്തെ വേതനം രാജ്യത്തെ റെയിൽവെ ജീവനക്കാ‍ർക്ക് ബോണസായി നൽകാനാണ് തീരുമാനിച്ചത്. ഉൽപ്പാദനക്ഷമതയുമായി ബന്ധപ്പെട്ട ബോണസായാണ് ഇത്രയും തുക ലഭിക്കുക. രണ്ടര മാസത്തിലേറെ വരുന്ന ശമ്പളമാണ് ഇതിലൂടെ ജീവനക്കാർക്ക് ലഭിക്കു. രാജ്യത്ത് 11.72 ലക്ഷത്തോളം പേർ റെയിൽവെയിൽ ജീവനക്കാരാണെന്നാണ് വിലയിരുത്തൽ. ഇവർക്ക് ബോണസ് നൽകാനായി മാത്രം 2,028.57 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. ട്രാക്ക് മെയിൻ്റനൻസ് വിഭാഗം, ഗ്രൂപ്പ് എക്സ്‌സി ജീവനക്കാർ, ലോക്കോ പൈലറ്റ് തുടങ്ങി എല്ലാ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial