ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം പുറത്തുവന്നു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കേരള – കര്‍ണാടക- ലക്ഷദ്വീപ്…

Read More

അതിതീവ്ര മഴ പെയ്തൊഴിഞ്ഞു, ഇനി ഒരു ഇടവേള, എട്ട് ദിവസം കൊണ്ട് കേരളത്തിൽ പെയ്തത് 440 ശതമാനം അധികം മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെങ്കിലും ഇനി ആശങ്കയ്ക്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. മൺസൂൺ തുടങ്ങി എട്ട് ദിവസം കൊണ്ട് 440 ശതമാനം അധികം മഴയാണ്  കേരളത്തിൽ പെയ്തത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. അതിതീവ്ര മഴ പെയ്തൊഴിഞ്ഞു. ഇനി ഒരു ഇടവേള. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്‍റെ ഭാഗമായുള്ള മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കാം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തീവ്ര, അതിതീവ്ര…

Read More

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് മരണം. ഒരാളെ കാണാതായി. വടകര കന്നിനടയില്‍ മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്ത് തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ്…

Read More

കനത്ത മഴയിൽ നൈജീരിയയിൽ മിന്നല്‍പ്രളയം. മരിച്ചവരുടെ എണ്ണം 117 ആയി.

അബുജ: കനത്ത മഴയിൽ നൈജീരിയയിൽ മിന്നല്‍പ്രളയം. മരിച്ചവരുടെ എണ്ണം 117 ആയി. നിരവധിപേരെ കാണാതായതായി റിപ്പോർട്ട്. ആയിരക്കണക്കിന് വീടുകളാണ് തകര്‍ന്നത്. വ്യാഴാഴ്ച്ച 21 പേർ വെള്ളപ്പൊക്കത്തില്‍ മരിച്ചെങ്കിൽ ഇന്നലെ മരണസംഖ്യ കുത്തനെ ഉയര്‍ന്നതായി നൈജര്‍ സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി മേധാവി ഇബ്രാഹിം ഹുസൈനി പറഞ്ഞു. നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്താണ് കനത്തമഴയെത്തുടർന്ന് മിന്നല്‍പ്രളയം ഉണ്ടായത്. നൈജറില്‍ ബുധനാഴ്ച രാത്രിയിലാണ് കനത്ത മഴയും മിന്നല്‍പ്രളയവും ഉണ്ടായത്. നിരവധി ആളുകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഔദ്യോഗിക…

Read More

സംസ്ഥാനത്ത് മഴ ശക്തം; 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് ഇന്ന് ഒമ്പത് ജില്ലകളിലും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും എന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി…

Read More

കനത്തമഴ തുടരുന്നു: സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണം, സർക്കാരിനോട് ആവശ്യവുമായി അസോസിയേഷൻ

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത് ഒരാഴ്ചകൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷൻ. സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കുളങ്ങളും നീരുറവകളും നിറഞ്ഞത് കാരണം അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപണികളും മറ്റു പ്രവർത്തികളും മഴ കാരണം ഒരാഴ്ചയായി മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് മുഖവിലക്ക് എടുക്കണമെന്നും സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്നും അസോസിയേഷൻ സെക്രട്ടറിയും പ്രസിഡൻ്റും ആവശ്യപ്പെട്ടു.സർക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ച…

Read More

ശക്തമായ മഴ: എന്‍എച്ച് 66ല്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞു, ഗതാഗത തടസം

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴയില്‍ റോഡ് ഇടിഞ്ഞ് ഗതാഗത തടസം. ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ദേശീയ പാത 66 ന്റെ നിര്‍മാണത്തിലിരിക്കുന്ന പല ഭാഗങ്ങളിലും കുന്നിടിഞ്ഞ് മലവെള്ളം ഒഴുകുന്നതിനാല്‍ ഗതാഗത തടസം നേരിട്ടു. ചട്ടഞ്ചാല്‍ തെക്കില്‍ വളവില്‍ കുന്നിടിഞ്ഞതിനാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. മലയോര ഹൈവേയില്‍ നന്ദാരപ്പദവ് -ചേവാര്‍ റൂട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയും ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മിയാപദവ് പൈവളികെ…

Read More

തിരുവനന്തപുരത്തും കൊല്ലത്തും കാറ്റിലും മഴയിലും വൻ നാശനഷ്ടം; റെയിൽവേ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കടയ്ക്കാവൂരിന് സമീപം റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്റര്‍സിറ്റി, കന്യാകുമാരി-പുനലൂര്‍, വഞ്ചിനാട്, തിരുവനന്തപുരം – കൊല്ലം പാസഞ്ചര്‍ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. കൂടാതെ വൈദ്യുതി തകരാറ് മൂലവും വര്‍ക്കല വരെ തിരുവനന്തപുരത്തു നിന്നും ഉള്ള വണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം റൈഡിഖി സമീപം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ…

Read More

ഒഡീഷ തീരത്ത് ന്യൂനമർദം ശക്തമാകുന്നു; കേരളത്തിൽ അതിതീവ്രമഴ തുടരും

കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഒഡീഷ തീരത്ത് ശക്തിപ്പെടുന്നതിനാൽ കേരളത്തിൽ അതിതീവ്ര മഴ തുടരും. മെയ് 31 വരെ അതിതീവ്ര മഴ കേരളത്തിൽ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് നാല് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ…

Read More

മഴയും കാറ്റും ശക്തമായി, റെയിൽവേ ട്രാക്കിൽ മരം വീണു; ആലപ്പുഴ എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകും

ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും അരൂർ കെൽട്രോണിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ എറണാകുളം റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ കഴിഞ്ഞ അരമണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ്‌ തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial