Headlines

തിരുവനന്തപുരത്തും കൊല്ലത്തും കാറ്റിലും മഴയിലും വൻ നാശനഷ്ടം; റെയിൽവേ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കടയ്ക്കാവൂരിന് സമീപം റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്റര്‍സിറ്റി, കന്യാകുമാരി-പുനലൂര്‍, വഞ്ചിനാട്, തിരുവനന്തപുരം – കൊല്ലം പാസഞ്ചര്‍ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. കൂടാതെ വൈദ്യുതി തകരാറ് മൂലവും വര്‍ക്കല വരെ തിരുവനന്തപുരത്തു നിന്നും ഉള്ള വണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം റൈഡിഖി സമീപം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ…

Read More

ഒഡീഷ തീരത്ത് ന്യൂനമർദം ശക്തമാകുന്നു; കേരളത്തിൽ അതിതീവ്രമഴ തുടരും

കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഒഡീഷ തീരത്ത് ശക്തിപ്പെടുന്നതിനാൽ കേരളത്തിൽ അതിതീവ്ര മഴ തുടരും. മെയ് 31 വരെ അതിതീവ്ര മഴ കേരളത്തിൽ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് നാല് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ…

Read More

മഴയും കാറ്റും ശക്തമായി, റെയിൽവേ ട്രാക്കിൽ മരം വീണു; ആലപ്പുഴ എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകും

ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും അരൂർ കെൽട്രോണിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ എറണാകുളം റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ കഴിഞ്ഞ അരമണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ്‌ തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുന്നു

Read More

കേരളത്തിൽ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയും കാറ്റും

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയും കാറ്റും. പുതിയ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാറാത്തവാഡക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദമാണ് ശക്തമായ മഴയ്ക്കും കാറ്റിനും കാരണം. മേയ് 27 ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും 30 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതുണ്ടെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത രണ്ടുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്തെ ശേഷിക്കുന്ന ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്…

Read More

സംസ്ഥാനത്ത് കനത്ത മഴ; കണ്ണൂരും കാസർകോടും റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊച്ചി: കാലവര്‍ഷം കേരള തീരത്തേക്ക് അടുക്കുമ്പോള്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വ്യാപക മഴ. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി….

Read More

സംസ്ഥാനത്ത് നാളെ മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം തീവ്രവും അതിതീവ്രവുമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം രണ്ടുദിവസത്തിനകം കേരള തീരം…

Read More

സംസ്ഥാനത്ത് ഇന്നുമുതൽ മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

വരുന്നൂ കാലവർഷം; ഇന്നു മുതൽ മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ കനക്കും. കാലവർഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ…

Read More

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

കേരളത്തിൽ നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള ബാക്കി എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് തുടരും. ഈ മാസം 25 നുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിൽ കാലവർഷം വ്യാപിച്ചു കഴിഞ്ഞു. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ…

Read More

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ മുന്നറിപ്പുമാണുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial