
ബോക്സ് ഓഫീസിന് തീയിട്ട് കൂലി;ആദ്യദിന കളക്ഷൻ 151 കോടി
ബോക്സ് ഓഫീസിന് തീയിട്ട് കൂലി. രജനി ചിത്രം കൂലിയുടെ ആദ്യദിനകളക്ഷൻ 151 കോടി രൂപയാണ് നേടിയത്. നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ആണ് കളക്ഷൻവിവരം പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും കൂടിയ ആദ്യദിന കളക്ഷനാണ് കൂലി നേടിയത്. തകർത്തത് വിജയ് ചിത്രം ലിയോയുടെ റെക്കോർഡാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനകം തന്നെ മികച്ച അഡ്വാൻസ് ബുക്കിംഗുകളിലൂടെ തരംഗം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിലായി കൂലിയുടെ ആദ്യ ദിവസത്തെ മൊത്തം കളക്ഷൻ ഏകദേശം…