സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് രമേശ് പിഷാരടിക്കെതിരെ പരാതി
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പരാതി നൽകി മഹിള മോർച്ച. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് പിഷാരടിക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് പരാതിക്കാരി. പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ആണ് കവിതാ മേനോൻ പരാതി നൽകിയത്. പിഷാരടി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാണ് മഹിള മോര്‍ച്ചയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. രഞ്ജിത്തിന്‍റെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ…

