
ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്നു,നടി രഞ്ജന നാച്ചിയാർ ബി.ജെ.പി വിട്ടു
ചെന്നൈ: നടി രഞ്ജന നാച്ചിയാർ ബി.ജെ.പി വിട്ടു. ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് താരം ബിജെപിയിൽ നിന്നും രാജിവെച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി. കലാ-സാംസ്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജന നാച്ചിയാർ ആരോപിക്കുന്നത്. ഹിന്ദിയോട് എതിർപ്പില്ലെന്നും എന്നാൽ, അധികാരം ദുരുപയോഗം ചെയ്ത് ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. തമിഴ്‌നാടിന് അവകാശപ്പെട്ട ഫണ്ട് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും രഞ്ജന പറഞ്ഞു. കേന്ദ്ര സർക്കാർ…