
കോട്ടയത്ത് പതിനാല് വയസുകാരി പൂർണഗർഭിണി; സംഭവം സംഭവം പുറത്തറിഞ്ഞത് വയറുവേദനയെ തുടർന്ന് ചികിത്സ തേടിയതോടെ,ലൈംഗികാതിക്രമം നടത്തിയത് ബന്ധു
കോട്ടയം: കോട്ടയത്ത് വയറുവേദനക്ക് ചികിത്സതേടിയ പതിനാലു വയസുകാരി പൂർണഗർഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി താലൂക്ക് ആശുപത്രിയിൽ കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടിയെ വിശദമായ പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പെൺകുട്ടി പൂർണഗർഭിണിയാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് പെൺകുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്‌കാനിങ് ഉൾപ്പെടെ നടത്തിയപ്പോഴാണ് പൂർണ ഗർഭിണിയാണെന്ന് കണ്ടെത്തി. ഉടൻതന്നെ ഡോക്ടർ വിവരം…