സുഡാനിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നടത്തുന്നത് വ്യാപക ലൈംഗികാതിക്രമം; ഗർഭിണികളുൾപ്പടെ 19 സ്ത്രീകളെ ബലാത്സംഗം ചെയ്തു
ദാർഫുർ: വടക്കൻ സുഡാനിൽ അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്‌എഫ്) അംഗങ്ങൾ രണ്ട് ഗർഭിണികൾ ഉൾപ്പെടെ 19 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി സുഡാനീസ് ഡോക്ടർമാർ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ആർഎസ്‌എഫ് നിയന്ത്രണത്തിലുള്ള നോർത്ത് ഡാർഫർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എൽ-ഫാഷർ നഗരത്തിൽ നിന്ന് വടക്കൻ സംസ്ഥാനത്തെ അൽ-ഡബ്ബയിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായതെന്ന് റിപ്പോർട്ട് “അതിജീവിച്ചവരിൽ രണ്ടുപേർ ഗർഭിണികളാണ്, നിലവിൽ പ്രാദേശിക മെഡിക്കൽ സംഘങ്ങളുടെ മേൽനോട്ടത്തിൽ പ്രത്യേക ആരോഗ്യ സംരക്ഷണം ലഭിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു. ആർ.എസ്.എഫ് അംഗങ്ങൾ…

