റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ്സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തി. 10 കൊല്ലമായിരുന്ന പ്രവര്‍ത്തി പരിചയ കാലയളവ് ആറ് വര്‍ഷമായി കുറച്ചു. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നത്. റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.

Read More

റേഷൻ കടകൾ ഇന്നും തുറന്ന് പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഈ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർ ഓഗസ്റ്റ് 31 നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് റേഷൻ കടകള്‍ അവധിയായിരിക്കും. സെപ്‌റ്റംബര്‍ മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. എ എ വൈ കാർഡുടമകള്‍ക്കും വെല്‍ഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്‌റ്റംബര്‍ മാസവും തുടരും. അതേസമയം, ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകള്‍ ആരംഭിച്ച ഓഗസ്റ്റ് 25 മുതല്‍ 29 വരെ…

Read More

റേഷൻ കടകളിലെ തൂക്ക തട്ടിപ്പിന് അറുതിയാകുന്നു; പുതിയ നടപടികളുമായി സർക്കാർ

കോട്ടയം: റേഷൻകടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവിൽ വെട്ടിപ്പ് നടത്തുന്നു എന്നത്. ചില റേഷൻ വ്യാപാരികളെങ്കിലും അളവിൽ ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികൾ ഉയരാറുണ്ട്. ഇപ്പോഴിതാ, ഇനിമുതൽ റേഷൻ കടകളിൽ അളവിലും തൂക്കത്തിലുമൊന്നും വെട്ടിപ്പ് നടത്താനാകില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നീക്കം. 33.50 കോടിയുടെ പദ്ധതിയാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് നടപ്പാക്കുന്നത്. ഈ സാമ്പത്തികവർഷത്തേക്ക് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ…

Read More

റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

         തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് വിശദമായി പഠിച്ചതിന് ശേഷം അംഗീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം നാളെത്തന്നെ നൽകുമെന്നും വ്യാപാരികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

Read More

അനിശ്ചിതകാല സമരം; സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്കാണ് സമരം ചെയ്യുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്. നേരത്തെ മന്ത്രി ജിആര്‍ അനില്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തി പണിമുടക്കില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. വേതന വര്‍ധനവ് ഒഴികെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുകയും വേതന വര്‍ധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാരിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial