അതിജീവിതയെ കൂട്ടിക്കൊണ്ടുപോയത് ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെ; മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാടിന്റെ റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത്
മലപ്പുറം: ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിജീവിതയെ കൂട്ടിക്കൊണ്ടുപോയത് മോട്ടിവേഷൻ പ്രോഗ്രാമിനെന്ന് പറഞ്ഞ്. പോക്‌സോ കേസില്‍ അറസ്റ്റിലായ മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാടിന്റെ റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത്. പൊലീസ് ഐഡി കാര്‍ഡ് കാണിച്ചാണ് ഫിലിപ്പ് ഹോട്ടലില്‍ മുറിയെടുത്തതെന്നും അതിജീവിതയുടെ വീട്ടില്‍ പോയി ഫിലിപ്പ് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടിവേഷന്‍ പ്രോഗ്രാമിന് കൊണ്ടുപോകുന്നുവെന്നാണ് ഫിലിപ്പ് അതിജീവിതയോട് പറഞ്ഞത്. ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെ പെണ്‍കുട്ടിയെ കൊണ്ടുപോയതെന്നും അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹത്തില്‍ സ്വാധീനമുള്ള…

