
മാലിന്യം വലിച്ചെറിയുന്നത് തെളിവുകളോടെ റിപ്പോർട്ട് ചെയ്താൽ ഉയർന്ന പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ നാലിലൊന്ന് തുക
തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ തെളിവുകളോടെ അറിയിക്കുക. പിഴയുടെ നാലിലൊന്ന് തുക പാരിതോഷികമായി ലഭിക്കും. മാലിന്യം വലിച്ചെറിയുന്നത് തെളിവുകളോടെ റിപ്പോർട്ട് ചെയ്താൽ, ചുമത്തുന്ന പിഴയുടെ നാലിലൊന്ന് തുക പാരിതോഷികമായി നൽകുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. 2500 രൂപ പാരിതോഷികം എന്ന പരിധി ഒഴിവാക്കിയതോടെ, ഗുരുതരമായ കുറ്റകൃത്യം തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് ഉയർന്ന പാരിതോഷികമാണ് ലഭിക്കുന്നത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വർധിപ്പിക്കാൻ വേണ്ടിയാണ് നടപടി. തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും…