യുഡിഎഫിന് ഭരണം ലഭിച്ചാല്‍ ആര്‍എംപിഐ മന്ത്രിസഭയുടെ ഭാഗമാകില്ല
തിരുവനന്തപുരം: യുഡിഎഫിന് ഭരണം ലഭിച്ചാല്‍ ആര്‍എംപിഐ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് സൂചന. നിലവില്‍ അസോസിയേറ്റ് അംഗമാണെങ്കിലും യുഡിഎഫിൻ്റെ എല്ലാ നിലപാടുകളേയും പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് ആര്‍എംപിഐ തീരുമാനം. മന്ത്രിസഭയുടെ ഭാഗമായാല്‍ യുഡിഎഫിന്‍റെ എല്ലാ തീരുമാനങ്ങളേയും പിന്തുണയ്‌ക്കേണ്ടി വരും എന്നാണ് ആര്‍എംപിഐക്ക് മുന്നിലുള്ള ആശങ്ക. ഇക്കാരണത്താല്‍ യുഡിഎഫിന്റെ ഘടകകക്ഷിയാകേണ്ടതില്ലെന്നാണ് ആര്‍എംപി നിലപാട്. ഇടതുപക്ഷ നിലപാടുകളില്‍ അടിയുറച്ചു നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാൽ ആര്‍എംപി നേതാവും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ രമയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് താല്‍പര്യം. ഇതിനായി യുഡിഎഫ് ഘടകകക്ഷി…

