ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിന് ഇഡി സമന്‍സ്; ചൊവ്വാഴ്ച ഹാജരാകണം
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്. അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത തേടും. കേസുമായി ബന്ധപ്പെട്ട് ജയറാമിനെ നേരത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു ജയറാമും ഉണ്ണികൃഷ്ണന്‍ പോറ്റിയും ചേര്‍ന്ന് പൂജ നടത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നടപടി. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അടുത്തിടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു

