
ശബരിമലയിൽ വൻ തിരക്ക്; ആദ്യ നാലു ദിവസമെത്തിയത് 246544 തീർത്ഥാടകർ
ശബരിമലയിൽ വൃശ്ചികം ഒന്നിന് ശേഷം റെക്കോർഡ് തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ആദ്യ നാലു ദിവസമെത്തിയത് 1,48,073 തീർത്ഥാടകരാണെങ്കിൽ ഈ വർഷം ആദ്യ നാലു ദിവസമെത്തിയത് 2,46,544 തീർത്ഥാടകരാണ്. കഴിഞ്ഞ വർഷം ആദ്യ ദിനം 14,327 തീർത്ഥാടകരായിരുന്നു എത്തിയിരുന്നതെങ്കിൽ ഇത്തവണ ആദ്യ ദിനം 30,657 പേർ അയ്യനെ കാണാനെത്തി.കഴിഞ്ഞ വർഷം വ്യശ്ചികം ഒന്നിന് 48,796 തീർത്ഥാടകരാണ് എത്തിയിരുന്നതെങ്കിൽ ഈ വർഷം ഒന്നാം തീയതി…