ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി നല്‍കാത്തതില്‍ നിയമപോരാട്ടം; ഒടുവില്‍ സൗജന്യമായി ഡിസ്പ്ലേ മാറ്റി നല്‍കി സാംസങ് ,സംഭവം തിരൂരിൽ
സോഫ്റ്റ്‌വെയർ അപ്ഡേഷൻ മൂലം തകരാറിലായ ഫോണ്‍ ഡിസ്പ്ലേ സൗജന്യമായി മാറ്റി നല്‍കാൻ കഴിയില്ലെന്ന് കമ്പനി അധികൃതർ നിയമ പോരാട്ടത്തിലൂടെ സൗജന്യമായി ഡിസ്പ്ലേ മാറ്റി യുവാവ്. കൊല്ലം പത്തനാപുരം സ്വദേശിയും മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ മഹാദേവാണ് മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനോടുവില്‍ ഫോണിന്‍റെ ഡിസ്പ്ലേ സൗജന്യമായി തന്നെ മാറ്റിയത്. വാറണ്ടി കഴിഞ്ഞ ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി നല്‍കാൻ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ അംഗീകൃത സർവീസ് സെന്‍ററില്‍ നിന്ന് ലഭിച്ച മറുപടി. തന്‍റേല്ലാത്ത കാരണത്താല്‍ ഫോണില്‍ വന്ന തകരാർ പരിഹരിച്ച്…

