ഫോൺ വാങ്ങുമ്പോൾ ഇനി സഞ്ചാർ സാഥി ആപ് നിർബന്ധം, വാട്സാപും ടെലിഗ്രാമും ബന്ധിപ്പിക്കുമോ; വിവാദം എന്തിന്? അറിയേണ്ടതെല്ലാം
ഇന്ത്യയിലെ മൊബൈൽ ഫോൺ വിപണിയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഒരു ഉത്തരവാണ് കഴിഞ്ഞ ദിവസം ടെലികോം വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. നവംബർ 28-ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും കേന്ദ്ര സർക്കാരിന്റെ ‘സഞ്ചാർ സാഥി’ (Sanchar Saathi) ആപ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കണം. ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങി വമ്പൻ കമ്പനികൾക്കെല്ലാം ബാധകമായ ഈ നീക്കം സൈബർ സുരക്ഷയ്ക്കാണെന്ന് സർക്കാർ അവകാശപ്പെടുന്നു, അതേ സമയം പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷവും ഒരു വിഭാഗം സാങ്കേതിക…

