Headlines

സാൻവിച്ചിൽ ചിക്കൻ കുറഞ്ഞതിനെ ചൊല്ലി വാക്കേറ്റം, പിന്നാലെ കയ്യാങ്കളി; കേസെടുത്ത് പോലീസ്

കൊച്ചി: സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തതിനെത്തുടർന്ന് വാക്കേറ്റവും കയ്യേറ്റവും. കൊച്ചി ചിക്കിങ്ങിലായിരുന്നു സംഭവം. സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികൾ മാനേജരോട് പരാതി പറഞ്ഞു. തുടർന്ന് ഇക്കാര്യം പറഞ്ഞ് വിദ്യാർഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിൽ വാക്കേറ്റതും കയ്യാങ്കളിയുമുണ്ടാവുകയായിരുന്നു. വാക്കുതർക്കത്തെത്തുടർന്ന് മാനേജർ കത്തികാണിച്ച് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിദ്യാർഥികൾ പോലീസിന് പരാതി നൽകി. സംഭവത്തിൽ പോലീസ് അടിപിടിക്ക് കേസെടുത്തിട്ടുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial