സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത
മുംബൈ: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ സഞ്ജുവിന് ഐസിസിയുടെ കുരുക്ക്. മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെ സഞ്ജുവിന്റെ വിജയാഘോഷം അതിരുവിട്ടതാണ് തിരിച്ചടിയായത്. സഞ്ജു ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരം വരാനിരിക്കെ, താരത്തിന് വിലക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചനകള്‍. വിജയ റണ്‍ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെല്‍മറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് താരം മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞത്….

