Headlines

ഹൈസ്കൂള്‍ ക്ലാസ് സമയം ദിവസം അര മണിക്കൂര്‍ കൂടി കൂട്ടും; യു.പി ക്ലാസുകള്‍ക്ക് രണ്ട് ശനിയാഴ്ച കൂടി അധ്യയനദിനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തില്‍ ഹൈസ്കൂള്‍ ക്ലാസുകള്‍ക്ക് വെള്ളിയാഴ്ചകള്‍ ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളില്‍ അരമണിക്കൂർ അധ്യയന സമയം വർധിപ്പിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന ഗുണനിലവാര മേല്‍നോട്ട സമിതി (ക്യു.ഐ.പി) യോഗത്തില്‍ തീരുമാനം. വിദ്യാഭ്യാസ കലണ്ടറിന് രൂപം നല്‍കാൻ ചേർന്ന യോഗത്തിലാണ് തീരുമാനം. ഹൈസ്കൂള്‍ ക്ലാസുകള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നിർദേശിച്ച, വർഷത്തില്‍ 1200 മണിക്കൂർ തികക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിദിനം അര മണിക്കൂർ വർധിപ്പിക്കാനുള്ള തീരുമാനം. പുതിയ അധ്യയനവർഷത്തില്‍ ഹൈസ്കൂള്‍ ക്ലാസുകള്‍ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial