ജയ്ശ്രീറാം വിളികളോടെ സ്കൂളിൽ അതിക്രമം; അസമിൽ ക്രിസ്മസ് ആഘോഷങ്ങളിൽ അക്രമം അഴിച്ചു വിട്ട നാല് സംഘ്പരിവാർ പ്രവർത്തകർ അറസ്റ്റിൽ
അസമിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാല് ബജ്റംഗ്ദൾ – വി.എച്ച്.പി പ്രവർത്തകർ അറസ്റ്റിൽ. അസമിലെ ബെൽസോറിലെ പനിഗാവ് സെൻ്റ് മേരീസ് സ്‌കൂളിൽ ആക്രമണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. വി.എച്ച്.പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ ദേഖ, പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് മനാഷ് ജ്യോതി പട്ഗിരി, അസിസ്റ്റന്റ് സെക്രട്ടറി ബിജു ദത്ത, ബജ്റംഗ്ദൾ ജില്ലാ കൺവീനർ നയൻ താലൂക്ക്‌ദാർ എന്നിവരാണ് അറസ്റ്റിലായത്.ബുധനാഴ്ചയായിരുന്നു സംഭവം. സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ചു കയറിയ പ്രവർത്തകർ ‘ജയ്…

