പ്രകൃതി പഠനവുമായി സ്കൗട്ട്സ് & ഗൈഡ്സ് ഹൈക്കിംഗ് നടത്തി
കാക്കവയൽ: പ്രകൃതിയെ തൊട്ടറിഞ്ഞും സാഹസികത ശീലിച്ചും കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചീങ്ങേരി മലയിലേക്ക് ഹൈക്കിംഗ് സംഘടിപ്പിച്ചു. കുട്ടികളിൽ ശാരീരികക്ഷമത വളർത്തുന്നതിനും പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച യാത്രയിൽ അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൗട്ട്സ് & ഗൈഡ്സ് ക്യാപ്റ്റൻമാരായ ഡോ. കാർത്തിക എസ്.കെ, ശ്യാമള പി.കെ എന്നിവർ ഹൈക്കിംഗിന് നേതൃത്വം നൽകി. അധ്യാപകരായ സോമൻ പി.കെ, അബ്ദുൾ റസാഖ്, ബിന്ദു എൻ.കെ, അശോകൻ എസ്, രാഹുൽ രവീന്ദ്രൻ…

