
പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലയിടാനുള്ള തീരുമാനം ഫാസിസ്റ്റ് വാഴ്ച്ച; എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ
പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലയിടാനുള്ള തീരുമാനം ഫാസിസ്റ്റ് വാഴ്ച്ചയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. പ്രകടനം നടത്താൻ അനുമതിക്ക് 10,000 രൂപ വരെ ഫീസ് ഈടാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണ്.പ്രക്ഷോഭങ്ങളിലൂടെയും നവോത്ഥാന പോരാട്ടങ്ങളിലൂടെയും മുന്നോട്ട് വന്ന പ്രബുദ്ധമായ കേരളത്തിന്റെ സമര ചരിത്രത്തെ റദ്ദ് ചെയ്യാനുള്ള ശ്രമമാണിത്.വിമർശനങ്ങളോടും വിയോജിപ്പുകളോടുമുള്ള ഈ അസഹിഷ്ണുതയാണ് ഫാസിസം.പ്രതിഷേധങ്ങളെ ഭയക്കുന്നത് സ്വേഛാധിപത്യമാണ്. അവശ്യ സേവനങ്ങൾക്ക് ഫീസ് ഈടാക്കിഇടതു സർക്കാർ ജനാധിപത്യത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട രേഖകൾ മുതൽ മൈക്ക് പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിക്ക് വരെ ഭീകരമായി…