സീരിയലുകളിൽ ഭൂരിഭാഗവും അന്യഭാഷാപരമ്പരകളുടെ അനുവർത്തനങ്ങൾ; മൗലികമായ സൃഷ്‌ടികൾ വിരളം
തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾക്കായി സമർപ്പിക്കപ്പെട്ട മലയാള പരമ്പരകളെ വിമർശിച്ച് പുരസ്കാര നിർണയ ജൂറി. ടെലിഫിലിമുകൾ പുലർത്തിയ നിലവാരം സീരിയലുകൾക്ക് ഉണ്ടായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി. കഥാവിഭാഗത്തിൽ 13 ടെലിസീരിയലുകൾ, 34 ടെലിഫിലിമുകൾ, 10 കുട്ടികളുടെ ഹ്രസ്വചിത്രങ്ങൾ, 18 വിനോദപരിപാടികൾ, 6 കോമഡി പ്രോഗ്രാമുകൾ എന്നിങ്ങനെ 81 എൻട്രികളാണ് സമർപ്പിക്കപ്പെട്ടിരുന്നത്. ആവർത്തിച്ചു പഴകിയ പ്രമേയങ്ങളാണ് ഭൂരിഭാഗവും സീരിയലുകളും കൈകാര്യം ചെയ്തത്. സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളാക്കുന്ന പ്രവണത അതേപടി തുടരുന്നു. സീരിയലുകൾ കാലിക പ്രസക്തമായ മാറ്റങ്ങൾ പ്രമേയത്തിലും ഉള്ളടക്കത്തിലും കൊണ്ടുവരേണ്ടതുണ്ട്. സീരിയലുകളിൽ…

