‘ഭാരതാംബയല്ല ഭരണഘടനയാണ് നട്ടെല്ല്’; ഗവർണർക്കെതിരെ എസ് എഫ് ഐയുടെ ബാനർ പ്രതിഷേധം
തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ വീണ്ടും എസ്എഫ്ഐയുടെ ബാനർ പ്രതിഷേധം. ആയുർവേദ കോളേജിലും കാലടി സംസ്‌കൃത സർവകലാശാലയിലും എസ്എഫ്ഐ ബാനർ കെട്ടി. ‘ഹിറ്റ്ലർ തോറ്റു, മുസോളിനി തോറ്റു, സാർ സി പിയും തോറ്റുമടങ്ങി. എന്നിട്ടാണോ രാജേന്ദ്രാ’ എന്നാണ് ഒരു ബാനറിലുള്ളത്. ‘ഭാരതാംബയല്ല ഭരണഘടനയാണ് നട്ടെല്ല്’ എന്ന് എഴുതിയ ബാനറും കെട്ടിയിരുന്നു. നേരത്തെ തിരുവനന്തപുരം സംസ്‌കൃത കോളേജിലും എസ്എഫ്ഐ ബാനർ കെട്ടിയിരുന്നു. ആർഎസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ എന്നാണ് ബാനറിൽ എഴുതിയിരുന്നത്. ഭാരതാംബ വിവാദത്തിൽ മന്ത്രി വി…

