പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി; സര്‍ക്കാരിനെതിരെ എസ്എഫ്‌ഐയും സമരത്തിലേക്ക്; മലപ്പുറം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും
മലപ്പുറം: പ്ലസ്‌വൺ സീറ്റ് ക്ഷാമത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരത്തിനൊരുങ്ങി എസ്എഫ്ഐയും. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. സീറ്റ് പ്രതിസന്ധി ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുമ്പോഴും എസ്എഫ്‌ഐയും സമരരംഗത്തേക്ക് ഇറങ്ങുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു മന്ത്രിയുടെ ആരോപണം. പുതിയ ബാച്ചുകള്‍ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. വലിയ ഒരു വിഭാഗം ഇപ്പോഴും പുറത്ത് നില്‍ക്കുന്നുവെന്നത്…

