
പ്രതിപക്ഷ നേതൃസ്ഥാനം വീതം വയ്ക്കാമെന്ന പുതിയ സമവാക്യവുമായി ശരത് പവാർ
മുംബൈ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയും അഘാഡിയിലെ ഭിന്നതയും വെല്ലുവിളികളായി നിലനിൽക്കെ പ്രതിപക്ഷ നേതൃസ്ഥാനം വീതം വയ്ക്കാമെന്ന പുതിയ സമവാക്യവുമായി ശരത് പവാർ. ശിവസേനയ്ക്ക് കൂടുതൽ എംഎൽഎമാരുള്ളതിനാൽ തങ്ങൾക്ക് പ്രതിപക്ഷ സ്ഥാനം നൽകണമെന്ന് ഉദ്ധവ് വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. 288 അംഗങ്ങളുള്ള സഭയിൽ 20 അംഗങ്ങളാണ് ഉദ്ധവിനുള്ളത്. തൊട്ട് പിന്നിൽ കോൺഗ്രസാണുള്ളത്. എന്നാൽ മൂന്ന് പാർട്ടിക്കും ഒറ്റയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്താനുള്ള അംഗസംഖ്യയില്ല. ആകെ നിയമസഭാ സാമാജികരുടെ 10 ശതമാനം (28) എംഎൽഎമാരെങ്കിലുമുള്ള പാർട്ടിക്കാണ് പ്രതിപക്ഷ…