ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയാതായി പരാതി; മുൻ മന്ത്രി ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: മുൻ മന്ത്രിയും ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്. ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിബു ബേബി ജോണിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതായാണ് പരാതി. കുമാരപുരം സ്വദേശി അലക്സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഷിബു ബേബി…

