Headlines

എസ്ഐആർ: ബംഗാളിൽ 64 ലക്ഷംപേർ പുറത്ത്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർപ്പട്ടിക ത‍ീവ്രപുനഃപരിശോധനയ്‌ക്ക്‌ ശേഷമുള്ള വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 63.66 ലക്ഷത്തോളം പേർ പുറത്തായി. ആകെ വോട്ടർമാരുടെ എണ്ണം 7.66കോടി ഉണ്ടായിരുന്നത്‌ പുതിയ പട്ടിക പ്രകാരം 7.04കോടിയായി ചുരുങ്ങി. സുപ്രിം കോടതി നിർദ്ദേശ പ്രകാരം ആറു ലക്ഷത്തോളം പരാതികൾ പരിശോധനയിലാണെന്നും അത് പൂർത്തിയാക്കിയ ശേഷം അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞടുപ്പ് ആഫീസർ അറിയിച്ചു. പുതുക്കിയ പട്ടിക പ്രകാരം ഇപ്പോൾ സംസ്ഥാനത്ത് ആകെ 7,04,59,284 വോട്ടർമാരുണ്ട്. നാദിയ, ഉത്തര കൊൽക്കത്ത, ദക്ഷിണ കൊൽക്കത്ത, ഉത്തര 24…

Read More

എസ്‌ഐആര്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:കേരളത്തിലെ സ്പെഷ്യല്‍ ഇന്‍റൻസീവ് റിവിഷന്‍റെ (എസ്‌ഐആർ) ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ 2.69 കോടി വോട്ടർമാരാണ് ഉള്‍പ്പെട്ടത്. വോട്ടർ പട്ടികയില്‍ നിന്ന് പുറത്തായത് ഒമ്പത് ലക്ഷത്തോളം പേരാണ്. കൃത്യമായി 8,97,211 പേർ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പർ, പേര്, ബന്ധുവിന്‍റെ പേര്…

Read More

സാങ്കേതിക പ്രശ്നങ്ങൾ വലയ്ക്കുന്നു; എസ്‌ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ

തിരുവനന്തപുരം: എസ്‌ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാത്തതാണ് പ്രവാസികളെ പ്രയാസത്തിലാക്കുന്നത്. ഇന്ത്യക്ക് പുറത്ത് ജനിച്ചവർ നേരിട്ട് അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതിനാൽ പ്രവാസികളുടെ ബന്ധുക്കളും പ്രതിസന്ധിയിലാണ്. പ്രാവാസി വോട്ടർമാരുടെ ബൂത്ത് ഏതാണെന്ന് കണ്ടെത്താൻ കഴിയാതെ ഉദ്യോഗസ്ഥരും വലയുകയാണ്.   ഇന്ത്യക്ക് പുറത്ത് ജനിച്ചവർക്ക് ഫോം 6A പ്രകാരം അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റിൽ ഇതിനുള്ള സൗകര്യം ഏർപെടുത്തുന്നതിന് പകരം ഓഫ് ലൈനായി അപേക്ഷ നൽകനാണ് നിർദേശിച്ചിരുന്നത്. ഇങ്ങനെയുള്ള പല വോട്ടർമാരും…

Read More

എസ്‌ഐആര്‍ കരടുപട്ടിക സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിച്ച് സുപ്രിംകോടതി. കരട് പട്ടികയില്‍ നിന്ന് പുറത്തായവരുടെ പേരുവിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. എസ്ഐആറില്‍ പേരുവിവരങ്ങളും രേഖകളും ചേര്‍ക്കാനുള്ള തീയതി ഇന്ന് അവസാനിരിക്കെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. നേരത്തെ, കേരളത്തില്‍ എസ്ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24 ലക്ഷം പേര് പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 2.71 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. പുറത്തായവര്‍ക്ക് പട്ടികയിലേക്ക് കയറാനാവുമെന്നാണ് പ്രതീക്ഷ.

Read More

രാജ്യത്ത് എസ്ഐആർ നടപടിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കുന്ന ആദ്യ സംസ്ഥാനമായി യുപി;2.89 കോടി വോട്ടർമാരെ ഒഴിവാക്കി

ഡൽഹി: രാജ്യത്ത് എസ്ഐആർ നടപടിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തര് പ്രദേശ്. ഇന്നലെ കമ്മീഷൻ പുറത്തിറക്കിയ കരാട്ട് വോട്ടർ പട്ടികയിൽ 2.89 കോടി വോട്ടർമാരെയാണ് ഒഴിവാക്കിയത്.മുതിർന്ന നേതാവ് ഗുർദീപ് സിങും കുടുംബവും പുറത്താക്കപ്പെട്ടവരിൽപെടും.എസ്ഐആറിന് ശേഷം യുപിയിലെ വോട്ടർമാരുടെ എണ്ണം 12.55 ലക്ഷമായി കുറഞ്ഞു. നേരത്തെ, 15.44 കോടി വോട്ടർമാരാണുണ്ടായിരുന്നത്. കാലങ്ങളായി വോട്ട് രേഖപ്പെടുത്താറുള്ള പൗരനാണ് താനെന്ന് വോട്ടർപട്ടികയിൽ നിന്ന് പുറത്തായ ഗുർദീപ് സിംഗ് പറഞ്ഞു.. തൻ്റെ കയ്യിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളെല്ലാം ഉണ്ട്….

Read More

കോഴിക്കോട് ഒരു ബൂത്തിലെ പകുതിയോളം വോട്ടര്‍മാര്‍ എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന പുറത്ത്

കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലെ ഒരു ബൂത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്ത്. 900 വോട്ടര്‍മാരില്‍ 480 വോട്ടര്‍മാരാണ് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. കുറ്റ്യാടി പഞ്ചായത്തിലെ 106-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ബിഎല്‍ഒയ്ക്ക് പറ്റിയ പിഴവാണ് പകുതിയോളം വോട്ടര്‍മാര്‍ എസ്‌ഐആറില്‍ നിന്ന് പുറത്താകാന്‍ ഇടയാക്കിയത്. 2002-ല്‍ വോട്ട് രേഖപ്പെടുത്തിയവര്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ വീണ്ടും ഹിയറിംഗിന് ഹാജരാകണം. തനിക്ക് സാങ്കേതികമായി അറിവില്ലായ്മയുണ്ടായിരുന്നുവെന്നും അതുമൂലം ഉണ്ടായ പിഴവാണ്…

Read More

എസ്.ഐ.ആർ; രേഖകളില്ലാത്തവർക്ക് ആശ്വാസം;  തിരിച്ചറിയൽ രേഖകൾ ഫീസില്ലാതെ ലഭ്യമാക്കും

എസ്.ഐ.ആർ മാപ്പിങ് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശവുമായി സർക്കാർ. മതിയായ രേഖകളില്ലാത്തവർക്ക് അവ യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാനാണ് തീരുമാനം. ഇതിനായി അപേക്ഷാഫീസ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അർഹരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വില്ലേജ് തലത്തിൽ സഹായകേന്ദ്രങ്ങൾ തുറന്നതിന് പിന്നാലെയാണ് കളക്ടർമാരെ നേരിട്ട് ചുമതലപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ നീക്കം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഹിയറിങ് കേന്ദ്രങ്ങൾ സജ്ജമാക്കാനും ആവശ്യമായ ഇടങ്ങളിൽ വളണ്ടിയർമാരുടെ സേവനം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഓൺലൈനായി ഫോമുകൾ സമർപ്പിക്കാൻ എല്ലാ സഹായകേന്ദ്രങ്ങളിലും സൗകര്യമുണ്ടാകും. അക്ഷയ സെന്ററുകളിലെ…

Read More

എസ്ഐആര്‍; പുതിയ വോട്ടർമാർക്കുള്ള ഓൺലൈൻ അപേക്ഷയിൽ തിരുത്താന്‍ അവസരമില്ല

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൽ പുതിയ വോട്ടർക്കുള്ള ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾക്ക് അവസരമുണ്ടാകില്ല. ഫോം ആറ് വഴി അപേക്ഷ നൽകുമ്പോൾ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ബിഎൽഒയുടെ ഫീൽഡ് വെരിഫിക്കേഷനിലായിരിക്കും തിരുത്തലുകൾ സാധ്യമാകുക.പിഴവ് സംഭവിച്ചെന്ന് കരുതി ഫോം ആറ് വഴി വീണ്ടും അപേക്ഷ നൽകിയാൽ അപേക്ഷ നിരസിക്കാൻ വരെ കാരണമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.. 24,08,503 പേരാണ് എസ്ഐആർ കരട് പട്ടികയിൽ നിന്ന് പുറത്തുപോയത്. ഇതിൽ 6,49,885 പേർ മരിച്ചവരെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ കണക്ക്. പട്ടികയില്‍ നിന്ന്…

Read More

എസ്‌ഐആര്‍; ഹിയറിങ്ങിന് സമയത്ത് ഹാജരായില്ലെങ്കില്‍ പണി പാളും;കാരണം അറിയിച്ചില്ലെങ്കില്‍ അന്തിമപട്ടികയില്‍ പേരുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

എസ്‌ഐആര്‍ ഹിയറിങിന് ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇആര്‍ഒയെ അറിയിച്ചാല്‍ മാത്രമേ രണ്ടാമത് അവസരം നല്‍കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാരണം അറിയിച്ചില്ലെങ്കില്‍ അന്തിമ പട്ടികയില്‍ പേരുണ്ടാകില്ല. രണ്ടാം തവണയും ഹാജരായില്ലെങ്കില്‍ പിന്നീടൊരു അവസരം ലഭിക്കുകയുമില്ല. ബിഎല്‍ഒമാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശക്കുറിപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുള്ളത്. ഹിയറിങിന് ഹാജരാകുന്നതിനായി ഏഴ് ദിവസങ്ങള്‍ക്ക് മുന്നേ നോട്ടീസ് നല്‍കും. നിശ്ചയിച്ചിരിക്കുന്ന ദിവസം തന്നെ ഹാജരാകണമെന്ന കര്‍ശനനിര്‍ദേശമാണ് ബിഎല്‍ഒമാര്‍രെ അറിയിച്ചിരിക്കുന്നത്. കമ്മീഷന്‍ നിശ്ചയിക്കുന്ന ദിവസം ഹാജരാകാന്‍ സാധിച്ചില്ലെങ്കില്‍ രേഖമൂലം കൃത്യമായി കാരണം ബോധ്യപ്പെടുത്തണം. അങ്ങനെ കാരണം…

Read More

എസ്.ഐ.ആർ ഹിയറിങ്: രേഖകളുണ്ടെങ്കിൽ മൂന്ന് മിനുട്ട് മാത്രം; വോട്ടർമാരെ വലയ്ക്കില്ലെന്ന് സി.ഇ.ഒ

തിരുവനന്തപുരം:എസ്.ഐ.ആർ എന്യൂമറേഷനിൽ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടവർക്ക് ഹിയറിങ്ങിന് ഹജരാകാൻ ഏഴ് ദിവസം മുൻപേ നോട്ടിസ് നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) രത്തൻ യു.ഖേൽക്കർ.  19 ലക്ഷം പേരെയാണ് കൃത്യമായി കണ്ടെത്താനാകാത്തതെന്നും ഇവർക്കെല്ലാം ഹിയിറിങ് നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. എന്യൂമറേഷൻ  ഘട്ടത്തിൽ രേഖകളോ വിവരങ്ങളോ നൽകാത്തവർ ഇപ്പോൾ രേഖകൾ നൽകിയാൽ ഹിയറിങ് വേണ്ടി വരില്ല. ഒരാളെ ഹിയറിങ്ങിന് വിളിക്കണോ വേണ്ടയോ എന്നതിലെ വിവേചനാധികാരം അതത് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആർ.ഒമാർക്കാണ്.    നോട്ടിസിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial