
എസ്‌പിസി പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് പി എസ് സി നിയമനത്തിന് വെയിറ്റേജ് നൽകാൻ മന്ത്രസഭാ തീരുമാനം
തിരുവനന്തപുരം : സ്റ്റുഡൻസ് പൊലീസ് കേഡറ്റ് (എസ് പി സി) പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം സർവീസുകളിൽ പിഎസ്‌സി നിയനമത്തിന് വെയിറ്റേജ് നൽകാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഹയർസെക്കൻഡറി ഹൈസ്കൂൾ തലങ്ങളിൽ നാലുവർഷം പരിശീലനം പൂർത്തിയാക്കി എ പ്ലസ് ഗ്രേഡ് നേടുന്ന കേഡറ്റുകൾക്ക് 5 ശതമാനം വെയിറ്റേജായിരുക്കും നൽകുക. ഹൈസ്കൂൾ ഹയർസെക്കൻഡറി തലങ്ങളിൽ നാലുവർഷം പരിശീലനം പൂർത്തിയാക്കുകയും ഹൈസ്കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർസെക്കൻഡറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവർക്കും…