
അടച്ചുപൂട്ടൽ ഭീഷണി നേരിട്ട് സംസ്ഥാനത്തെ 93 സ്പെഷ്യൽ സ്കൂളുകൾ
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകളിൽ അടച്ചു പൂട്ടൽ ഭീഷണി നേരിട്ട് 93 സ്കൂളുകൾ. സ്കൂളുകൾക്ക് വേണ്ട മാനദണ്ഡങ്ങളാണ് തിരിച്ചടിയാകുന്നത്. സർക്കാർ സഹായത്തിന് 18 വയസിന് താഴെയുള്ള ഇരുപത് കുട്ടികൾ വേണമെന്നാണ് നിബന്ധന. ഈ കാരണം പറഞ്ഞ് കഴിഞ്ഞ വർഷം 43 സ്കൂളുകളാണ് പൂട്ടിയത്. എല്ലാ കാലത്തും കൈത്താങ്ങു വേണ്ട ഈ കുഞ്ഞുങ്ങളെ എന്തു ചെയ്യണമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. 9 വയസുകാരൻ അംശിക് സ്കൂളിൽ പോകാൻ റെഡിയായി നിൽക്കുകയാണ്. സ്കൂളും കൂട്ടുകാരും…