ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ സസ്‌പെൻഡ് ചെയ്ത് ഐസിസി; നടപടി ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്

ദുബായ്: ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ (എസ്എല്‍സി) അംഗത്വം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ബോര്‍ഡ് വിലക്കി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് അടിയന്തരപ്രാബല്യത്തോടെ ശ്രീലങ്കന്‍ ക്രിക്കറ്റിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കിയത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, ഐസിസി അംഗം എന്ന നിലയിലുള്ള കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിലും നിയന്ത്രണത്തിലും ഗവൺമെന്റ് ഇടപെടൽ നടത്തിയെന്ന് ഐസിസി ആരോപിച്ചു. ബോർഡിന്റെ സ്വയംഭരണാധികാര വ്യവസ്ഥയിൽ ഗുരുതരമായ ലംഘനമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നടത്തിയതെന്നും ഐസിസി അറിയിച്ചു. സസ്പെൻഷന്റെ…

Read More

ലോകകപ്പിലെ മോശം പ്രകടനം; ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടു

ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടു. ശ്രീലങ്കൻ കായിക മന്ത്രാലയമാണ് ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടത്. പുതിയ അംഗങ്ങളെ തീരുമാനിക്കുന്നതുവരെ പുതിയ ഇടക്കാല കമ്മറ്റിക്ക് ചുമതല നൽകി. ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിനു മുന്നോടിയായാണ് നടപടി. ലോകകപ്പിൽ പൊതുവെ മോശം പ്രകടനമായിരുന്നെങ്കിലും ഇന്ത്യക്കെതിരായ ദയനീയ പ്രകടനമാണ് ബോർഡ് പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഇന്ത്യക്കെതിരെ 55 റൺസിന് തകർന്നടിഞ്ഞ ശ്രീലങ്ക ഏഴ് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് മത്സരങ്ങളിലേ വിജയിച്ചിട്ടുള്ളൂ. ഇതിനു പിന്നാലെ ബോർഡ് സെക്രട്ടറി മോഹൻ ഡി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial