നാദാപുരത്ത് തെരുവുനായ ആക്രമണം; എസ്.ഐ ഉൾപ്പെടെ അഞ്ചു പേർക്ക് കടിയേറ്റു
നാദാപുരം: നാദാപുരം ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഉൾപ്പെടെ അഞ്ചു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവർ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നാദാപുരം ടൗൺ പരിസരത്ത് വെച്ചാണ് അക്രമാസക്തനായ തെരുവുനായ കാൽനടയാത്രക്കാരെയും മറ്റും ആക്രമിച്ചത്.ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയെയും നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു.എസ്.ഐയെ കൂടാതെ മറ്റ് നാല് പേർക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയും വാക്സിനേഷനും…

