ജൂലൈ ഒമ്പതിന് ആഹ്വാനം ചെയ്ത പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടതു സംഘടനകൾ
ന്യൂഡൽഹി: പത്ത് കേന്ദ്ര ട്രേഡ്യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്തവേദി ജൂലൈ ഒമ്പതിന് ആഹ്വാനം ചെയ്ത പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടതു സംഘടനകൾ. സിപിഎം, സിപിഐ, സിപിഐഎംഎൽ, ആർഎസ്പി, ഫോർവേർഡ് ബ്ലോക്ക് എന്നി ഇടതുപക്ഷ പാർടികളാണ് പിന്തുണ പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ അവകാശം കവരാൻ കേന്ദ്രസർക്കാ കൊണ്ടുവന്ന പുതിയ തൊഴിൽ ചട്ടങ്ങൾക്കെതിരായാണ് പണിമുടക്ക് കോർപ്പറേറ്റ് അജൻഡയുടെ ഭാഗമായുള്ള പുതിയ തൊഴിൽ ചട്ടം അടിസ്ഥാന ജനാധിപത്യ അവകാശങ്ങളെപ്പോലും ഹനിക്കുന്നതാണെന്നും നിർണായകമായ ദേശീയ വിഭവങ്ങളെപ്പോലും കേന്ദ്രം സ്വകാര്യവൽക്കരിക്കുകയാണെന്നും ഇടതു…

