സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സംഘം ചേർന്ന് മർദ്ധിച്ചു.
തിരുവനന്തപുരം: രണ്ട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചു. നാലാഞ്ചിറയിലാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥികൾ കൂട്ടമായി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. നാലാഞ്ചിറയിൽ ഒരേ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റം നിലനിന്നിരുന്നു. ഇതേത്തുടർന്ന് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥികൾ വഴിയിൽ വച്ച്…

