സഹപാഠികൾ ക്ലാസ്സിൽ കൊണ്ട് വന്ന നായ്കുരണകായ ദേഹത്തുവീണു പത്താംക്ലാസുകാരിക്ക് ഗുരുതര പ്രശ്നങ്ങൾ

കൊച്ചി: കാക്കനാട് തെങ്ങോട് ഗവൺമെൻ്റ് ഹൈസ്‌കൂളിൽ സഹപാഠികൾ കൊണ്ടുവന്ന നായ്ക്കുരണക്കായ ദേഹത്ത് പത്താം ക്ലാസുകാരിക്ക് ഗുരുതര ശാരീരിക പ്രശ്‌നങ്ങൾ. ഒൻപതാം ക്ലാസിലെ മറ്റൊരു കുട്ടിക്ക് നേരെ പ്രയോഗിക്കാനാണ് സഹപാഠികൾ നായക്കുരണക്കായ കൊണ്ടുവന്നതെന്നു പറഞ്ഞു . കുട്ടിയുടെ അമ്മ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പതിനഞ്ച് ദിവസം ആശുപത്രിയിൽ കഴിഞ്ഞു. പരാതി നൽകിയിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. നിനക്കുണ്ടായ അനുഭവം മറ്റൊരു കുട്ടിയോട് പറയണമെന്നും നായക്കുരണക്കായ കൊണ്ടുവന്ന കുട്ടികൾ പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു….

Read More

വിഷക്കായ കഴിച്ച് അവശനിലയിലായി; ആറു വിദ്യാർഥികൾ ആശുപത്രിയിൽ

മേലൂർ: വിഷക്കായ കഴിച്ച് അവശ നിലയിലായ ആറു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂലാനി വി.ബി.എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന നാലുപേരും ഒന്നാം ക്ലാസിൽ പഠിക്കുന്ന രണ്ടുപേരുമാണ്. ആരുടെയും നില ഗുരുതരമല്ല. ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ബുധനാഴ്ച സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് വിഷക്കായ കഴിച്ചതെന്ന് പറയുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial