സമ്മർടൈം ക്യാമ്പ് സംഘടിപ്പിച്ചു

ബാലവിഹാറും എം.ബി.എസ് യൂത്ത് ക്വയർ സംയുക്തമായി സംഘടിപ്പിച്ച നാടൻ പാട്ടിലെ സംസ്ക്കാരം എന്ന വിഷയത്തിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം കുട്ടികളുമായി സംവദിച്ചു. വഴുതക്കാട് ലെനിൻ ബാലവാടി ശർമ്മാജിഹാളിൽ നടന്ന ചടങ്ങിൽ അശോക് ശർമ്മ അധ്യക്ഷനായി. അഭിജിത്ത് പ്രഭ അനിത, മിനി, ശ്രീകുമാർ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾ നാടൻ പാട്ട് അവതരണം നടത്തി. ബാലവിഹാറിൻ്റെ ഉപഹാരം രാധാകൃഷ്ണൻ കുന്നുംപുറത്തിനു നൽകി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial