
സുനില്‍ ഛേത്രി വിരമിക്കല്‍ പിൻവലിച്ച് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുന്നു
ഇന്ത്യൻ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി വിരമിക്കല്‍ പിൻവലിച്ച് ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചു ഒരു വർഷം മുമ്പ് അന്താരാഷ്ട്ര വിരമിക്കല്‍ പ്രഖ്യാപിച്ച സ്‌ട്രൈക്കർ, ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായും (എഐഎഫ്‌എഫ്) ഹെഡ് കോച്ച് മനോലോ മാർക്കസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. ഇന്ത്യക്ക് പ്രധാന അന്താരാഷ്ട്ര മത്സരങ്ങള്‍ മുന്നില്‍ ഉള്ളതിനാല്‍, ഛേത്രിയുടെ പരിചയസമ്പത്തും നേതൃത്വവും ടീമിന് കാര്യമായ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്ക് മറ്റൊരു സ്ട്രൈക്കറെ കണ്ടെത്താൻ ആകാത്തതും ഈ തീരുമാനത്തിന് കാരണമായി. ഇന്ത്യയുടെ…