ക്രിസ്മസ്-പുതുവത്സര വിപണിയിൽ വൻ കുതിച്ചുചാട്ടവുമായി സപ്ലൈകോ ; പത്തുദിവസത്തിനുള്ളിൽ 82 കോടി രൂപയുടെ വിറ്റുവരവ്
തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സര വിപണിയിൽ വൻ കുതിച്ചുചാട്ടവുമായി സപ്ലൈകോ. വെറും പത്തുദിവസത്തിനുള്ളിൽ 82 കോടി രൂപയുടെ വിറ്റുവരവാണ് സ്ഥാപനം സ്വന്തമാക്കിയത്. ഡിസംബർ 22 മുതൽ ജനുവരി 1 വരെയുള്ള കാലയളവിലെ കണക്കുകളാണിത്. 50 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കിയത് വിപണിയിൽ സപ്ലൈകോയ്ക്ക് വലിയ മുന്നേറ്റം നൽകി. പെട്രോൾ പമ്പുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഫെയറുകൾ എന്നിവയുൾപ്പെടെ ആകെ വിറ്റുവരവ് 82 കോടി രൂപയാണ്. ഇതിൽ 36.06 കോടി രൂപ സബ്സിഡി സാധനങ്ങളിൽ നിന്നാണ്. തിരുവനന്തപുരം, കൊല്ലം,…

