എഐ നിര്‍മിത വ്യാജ വിധികളെ ആശ്രയിച്ച് ഉത്തരവ്; കര്‍ശന മുന്നറിയിപ്പുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വിധിന്യായങ്ങളെ അടിസ്ഥാനമാക്കി കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ഗുരുതരമായ ദുര്‍നടപടിയായികണക്കാക്കേണ്ടതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍ സംഭവത്തില്‍ വിശദമായ പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു. ‘ഇത്തരത്തിലുള്ള വ്യാജ വിധികളെ ആശ്രയിക്കുന്നത് വെറും തീരുമാനത്തിലെ പിഴവല്ല, അത് ഔദ്യോഗികമായ ദുര്‍നടപടിയാണ്. ഇതിന് ഗൗരവകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം,’ ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ആന്ധ്രപ്രദേശിലെ ഒരു വിചാരണ കോടതിയിലാണ്…

