മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ ഇഷ്‌ടദാനം തിരിച്ചെടുക്കാം; സുപ്രീം കോടതി

മുതിര്‍ന്ന പൗരന്‍മാര്‍ മക്കള്‍ക്ക്‌ ഉള്‍പ്പെടെ നല്‍കുന്ന ഇഷ്‌ടദാനങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ പിന്‍വലിക്കാമെന്ന് സുപ്രീം കോടതി. ഇഷ്‌ടദാനവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയുടെ ഒരു ഉത്തരവ്‌ റദ്ദാക്കിക്കൊണ്ടാണ് ജസ്‌റ്റിസുമാരായ സി.ടി.രവികുമാര്‍, സഞ്‌ജയ്‌ കരോള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമം സംബന്ധിച്ച 2007-ലെ നിയമത്തിന് കൂടുതല്‍ ഉദാരമായ വ്യാഖ്യാനം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മകന്‍ തന്നെ പരിപാലിക്കാത്തതിനാല്‍ ഇഷ്‌ടദാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍, ഇഷ്‌ടദാനത്തില്‍ അങ്ങനെയൊരു ഉപാധി ഇല്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്‌. ഉപാധിയില്ലെങ്കിലും മുതിര്‍ന്ന പൗരന്‍മാര്‍/മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍…

Read More

നീറ്റ് പരീക്ഷ; മാർക്ക് പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി സുപ്രീംകോടതി. ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുള്ളിൽ മാർക്ക് വെബ്‌സൈറ്റിൽ പരസ്യപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നീറ്റ് യുജി പരീക്ഷ റദ്ദാക്കണോ എന്നതില്‍ സുപ്രീംകോടതി തിങ്കളാഴ്ച തീരുമാനമെടുക്കും. പരീക്ഷാ കേന്ദ്രങ്ങള്‍ തിരിച്ചുള്ള ഫലം മറ്റന്നാള്‍ വൈകിട്ട് അഞ്ചിനകം പ്രസിദ്ധീകരിക്കണം. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ മാസ്‌ക് ചെയ്യാനും എന്‍ടിഎയ്ക്ക് സുപ്രീംകോടതി നിർദേശം നൽകി. കേസ് രജിസ്റ്റര്‍ ചെയ്ത ബിഹാര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണം.ചോദ്യപ്പേപ്പര്‍ ബാങ്കിലെത്തിയതിന് മുന്‍പോ ശേഷമോ ആണ് ചോര്‍ന്നതെന്ന്…

Read More

യുപി മദ്രസ നിയമം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം (ബോര്‍ഡ് ഓഫ് മദ്രസ എഡ്യുക്കേഷന്‍ ആക്ട് 2004) റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹര്‍ജികളില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ വിശദമായി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പിഐബി ഫാക്ട് ചെക്കിങ് യൂണിറ്റ് സുപ്രീം കോടതി സ്‌റ്റേ ചെയ്തുനടന്‍ പ്രകാശ് രാജ് ബിജെപിയിലേക്ക്?; ഊഹാപോഹങ്ങള്‍ക്കിടെ പ്രതികരണവുമായി താരംഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അഞ്ച് ഹര്‍ജികളില്‍ നോട്ടീസയക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശം 17 ലക്ഷത്തോളം കുട്ടികളുടെ ഭാവി…

Read More

മധ്യപ്രദേശിലെ കമാൽ മൗലമസ്ജിദിൽ സർവ്വേ നിർത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കമാല്‍മൗല മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. കമാല്‍ മൗല മസ്ജിദ് കോംപ്ലക്‌സില്‍ എഎസ്‌ഐ സര്‍വേ നടത്താന്‍ ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേയാണ് മൗലാന കമാലുദ്ദീന്‍ വെല്‍ഫെയര്‍ സൊസൈറ്റി സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. തുടര്‍ന്ന് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനും മധ്യപ്രദേശ് സര്‍ക്കാരിനും എഎസ്‌ഐയ്ക്കും നോട്ടീസ് അയച്ചിരുന്നു. സര്‍വേ റിപോര്‍ട്ടിനെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കണമെന്നായിരുന്നു…

Read More

ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടി; എ.എ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനെ സുപ്രിംകോടതി വിജയിയായി പ്രഖ്യാപിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിക്കും കോടതി നിർദേശിച്ചു. ബാലറ്റ് അസാധുവാക്കാൻ വരണാധികാരി ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി

Read More

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പർ ക്രമക്കേട്; പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീം കോടതി

ഡൽഹി: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. ബാലറ്റ് പേപ്പറിൽ ക്രമക്കേട് കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വിമർശിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്നും പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി അറിയിച്ചു. ആം ആദ്മി പാർട്ടിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇന്ന് 5 മണിക്കുള്ളിൽ എല്ലാ രേഖകളും കൈമാറണമെന്നും കോടതി പറഞ്ഞു. എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച സുപ്രീം കോടതി തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങളും പരിശോധിച്ചു….

Read More

വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ: ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

6-12 ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. എല്ലാ സർക്കാർ-എയ്ഡഡ്, റസിഡൻഷ്യൽ സ്‌കൂളുകളിലും സ്ത്രീകൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവർത്തകയായ ജയ താക്കൂർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളുടെ ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ‘സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ്’…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial