ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങുന്ന അധ്യാപിക; വരിവരിയായി നിന്ന് വീശിക്കൊടുക്കുന്ന കുട്ടികളും; വീഡിയോ വൈറലായതോടെ അധ്യാപികയ്ക്ക് സസ്പെൻഷൻ
ലഖ്‌നൗ: ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങുന്ന അധ്യാപികയുടെ വീഡിയോ വൈറൽ. ഉത്തർപ്രദേശിലെ അലിഗഢിൽ ഒരു അധ്യാപിക ആണ് ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങിയത്. കൂടാതെ സ്കൂൾ കുട്ടികൾ നിരയായി അധ്യാപികയ്ക്ക് ബുക്ക് ഉപയോഗിച്ച് വീശിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വൈറലായതോടെ അധ്യാപികയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പിന്നാലെ അധ്യാപികയെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ഗോകുൽപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിച്ചതോടെ കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായി രംഗത്ത് എത്തിയിരുന്നു….

