
ഇത്തവണയും നേരത്തെ തന്നെ; സംസ്ഥാനത്ത് പാഠപുസ്തക വിതരണം മാര്‍ച്ച് 12 മുതല്‍
സംസ്ഥാനത്ത് അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. മാർച്ച് 12 മുതല്‍ പാഠപുസ്തക വിതരണം ആരംഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആകെ 1,43,71,650 പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായും 2,4,6, 8, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയങ്ങളിലെ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍ മാർച്ച് 12ന് പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം നടക്കും. സംസ്ഥാനത്തെ ഒന്ന്, മൂന്ന്,…