പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും ഫെബ്രുവരി 1 മുതൽ വില കൂടും
ന്യൂഡൽഹി: ഇന്ത്യയിൽ പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അടുത്ത മാസം മുതൽ വില കൂടും. ഫെബ്രുവരി ഒന്ന് മുതലാകും പുതിയ വില നിലവിൽ വരിക. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ജിഎസ്ടി കോംപൻസേഷൻ സെസിന് പകരം പുതിയ എക്‌സൈസ് ഡ്യൂട്ടിയും പ്രത്യേക സെസും ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ ഈടാക്കുന്ന കോംപൻസേഷൻ സെസ് ഫെബ്രുവരി ഒന്നോടെ നിർത്തലാക്കും. അതിനുപകരമായി പാൻ മസാലയ്ക്ക് ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ഏർപ്പെടുത്തും. പുകയില ഉൽപ്പന്നങ്ങൾക്ക് അധിക എക്‌സൈസ്…

