Headlines

തിരൂരിനും താനൂരിനും ഇടയിൽ  ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു

താനൂർ : താനൂരിനും തിരൂരിനും  ഇടയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ബി.പി അങ്ങാടി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പെരുംകുളത്ത്  സുരേഷിൻെറ ഭാര്യ ഷൈബയാണ് (36) ശനിയാഴ്ച രാവിലെ പുത്തൻതെരുവിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചത്. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷൈബ. താനൂർ പുത്തൻതെരുവിൽ വെച്ചാണ് ട്രെയിൻ തട്ടിയത്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കും.ജിഷ്ണു, വിഷ്ണു, ആദിഷ് എന്നിവർ മക്കളാണ്. മറ്റൊരു സംഭവത്തിൽ തിരൂർ…

Read More

ട്രെയിനിൽ വെച്ച് യുവതിക്ക് പാമ്പു കടിയേറ്റു

പാലക്കാട്: നിലമ്പൂര്‍ -ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. ട്രെയിനിന്റെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു ഗായത്രി. പാമ്പിനെ കണ്ടതായി യാത്രക്കാര്‍ അറിയിച്ചു. റെയില്‍വേ പരിശോധനയും അന്വേഷണവും ആരംഭിച്ചു. യുവതിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Read More

കനത്ത മഴയും മോശം കാലാവസ്ഥയും, ട്രെയിനുകൾ വൈകിയോടുന്നു, വിവരങ്ങളറിയാം

തിരുവനന്തപുരം: കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് പ്രധാനമായും വൈകിയോടുന്നത്.  വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങൾ   ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (1 മണിക്കൂർ 45 മിനിറ്റ്) അന്ത്യോദയ എക്സ്പ്രസ് ( 50 മിനുറ്റ് ) മലബാർ എക്സ്പ്രസ് (1 മണിക്കൂർ 45 മിനിറ്റ് )  തിരുപ്പതി-കൊല്ലം ( 20 മിനിറ്റ് ) വൈകിയോടുന്നു മൈസൂർ -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (1 മണിക്കൂർ 30 മിനിറ്റ്) ജയന്തി, LTT കൊച്ചുവേളി ട്രെയിനുകൾ…

Read More

കൊല്ലത്ത് യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ; മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല

കൊല്ലം: കൊല്ലത്ത് യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കിളികൊല്ലൂർ പാൽകുളങ്ങര തെങ്ങയം റയിൽവേ ഗേറ്റിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് മരണം എന്നാണ് നിഗമനം.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Read More

ചെന്നൈ മെയിലിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി പിടിയിൽ

ട്രെയിനിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. തിരുവനന്തപുരം ചെന്നൈ മെയിലിലാണ് സംഭവം. വനിതാ കമ്പാർട്ട്മെന്റിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോൾ ടിടിഇയുടെ വീഡിയോ മൊബൈലിൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി

Read More

ഇതാണോ മോദിയുടെ ഗ്യാരണ്ടി, പരശുറാം എക്‌സ്പ്രസില്‍ ബോധരഹിതരായത് 18 വനിതാ യാത്രക്കാര്‍, തിക്കും തിരക്കുമായി കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതമയം

രാജ്യത്തെ സര്‍വമേഖലയിലും ബിജെപി സര്‍ക്കാര്‍ വികസനം കൊണ്ടുവന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച്‌ അവകാശപ്പെടുമ്പോഴും പൊതുജനങ്ങളുടെ തീരാദുരിതത്തിന് അറുതിയില്ല. മോദി ഗ്യാരണ്ടി എന്ന മുദ്രാവാക്യവുമായി ബിജെപി ഒരിക്കല്‍ക്കൂടി വോട്ടുതേടുമ്പോള്‍ തിക്കും തിരക്കും വൈകിയോടലും മൂലം ദുരിതത്തിലായ കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ ഈ ഗ്യാരണ്ടി തങ്ങള്‍ക്ക് വേണ്ടെന്ന് പറയുകയാണ്. കേരളത്തോട് എന്നെന്നും ചിറ്റമ്മനയം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ ദുരിതത്തിന് പ്രധാന കാരണം. ആവശ്യത്തിന് ട്രെയിനുകള്‍ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല വന്ദേ ഭാരത് ട്രെയിനിന്റെ പേരില്‍ മറ്റു ട്രെയിനുകള്‍ മണിക്കൂറുകളോളം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial