വിവാദങ്ങൾക്കിടയിൽ ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ
വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ നടി തൃഷയ്‌ക്കൊപ്പം പൊതുചടങ്ങില്‍ നടന്‍ വിജയ്. നിര്‍മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ആണ് വിജയ്‌ക്കൊപ്പം തൃഷയെത്തിയത്. ഒരുകാറില്‍ ഒരേ തരത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും എത്തിയത്. ചടങ്ങിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നടൻ വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സംഗീത കോടതിയെ സമീപിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. പിന്നാലെ വിവാഹമോചനക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ്‌യുടെ ടീം…

