Headlines

പാഠഭാഗം എഴുതിത്തീർത്തില്ല; വിദ്യാർഥിയുടെ കൈ അടിച്ച് പൊട്ടിച്ച് ട്യൂഷൻ സെന്റർ ഉടമ

കൊല്ലം: പാഠഭാഗം എഴുതി തീർത്തില്ലെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച് ട്യൂഷൻ സെന്റർ ഉടമ. ട്യൂഷൻ സെന്റർ പ്രധമാധ്യാപകൻ ആണ് വിദ്യാർഥിയുടെ കൈ അടിച്ചു പൊട്ടിച്ചത്. വ്യാഴാഴ്ച വൈകിട്ട് മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ആയിരുന്നു സംഭവം. മയ്യനാട് സ്വദേശിയായ പതിനാറുകാരനാണ് മർദനമേറ്റത്. പ്ലസ് വൺ വിദ്യാർഥിയായ കുട്ടി എൻഎസ്എസ് (നാഷണൽ സർവീസ് സ്‌കീം) ക്യാംപിൽ പങ്കെടുക്കുന്നതിനാൽ ട്യൂഷൻ സെന്ററിൽ എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ പാഠഭാഗമത്രയും രണ്ട് ദിവസം സ്കൂളിൽ വിടാതെ സെന്ററിൽ ഇരുത്തി…

Read More

40ല്‍38 മാര്‍ക്ക് കിട്ടിയിട്ടും അധ്യാപകന് ബോധിച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ അടിച്ച്‌ തകര്‍ത്ത് ട്യൂഷൻ അധ്യാപകൻ, സെന്റര്‍ അടിച്ച്‌ തകര്‍ത്ത് രക്ഷിതാക്കള്‍

കൊല്ലം: ട്യൂഷൻ സെന്ററില്‍ നടത്തിയ പരീക്ഷയില്‍ രണ്ടു മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിനിയുടെ കൈ അടിച്ച്‌ തകർത്ത് അധ്യാപകൻ ഏരൂർ നെട്ടയം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്രൈവറ്റ് ട്യൂഷൻ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. കണക്കു പരീക്ഷക്ക് ഫുള്‍മാർക്ക് വാങ്ങാത്തതിനാണ് വിദ്യാർഥിയെ അതിക്രൂരമായി മർദ്ദിച്ചത്. ട്യൂഷൻ സെന്ററിലെ അധ്യാപകനായ രാജേഷിനെതിരെയാണ് പരാതി. കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതിനായി നാലുമാസമായി ഇവിടെ നൈറ്റ് ക്ലാസ് നടന്നുവരികയായിരുന്നു. മിക്ക ദിവസവും ക്ലാസ് ടെസ്റ്റുകളും പതിവായിരുന്നു. കണക്ക് പരീക്ഷയ്ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial