മമ്മൂട്ടി ചിത്രം ‘ടർബോ’ മെയ് 23 ന് തിയറ്ററുകളിൽ എത്തും
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ടർബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളിലേക്ക് എത്തും. നേരത്തെ ജൂൺ 13ന് ആയിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. മാസ് ആക്ഷൻ കോമഡി എന്റർടെയ്നറായാണ് ചിത്രം എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ മുൻചിത്രങ്ങളെല്ലാം മികച്ചതായതിനാൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ചിത്രത്തേക്കുറിച്ചുള്ളത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ…

